Pages

Friday, 14 September 2012

Zee News - Eby J Jose selected as Responsible Citizen


സീ ന്യൂസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയോദ്‌ഗ്രഥന പരിപാടിയുടെ ഭാഗമായി പാലായുടെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസിനെ റെസ്‌പോണ്‍സബിള്‍ സിറ്റിസണ്‍ ആയി തെരഞ്ഞെടുത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന കടമകളുടെ പ്രധാന്യത്തെക്കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനു നടത്തുന്ന സേവനങ്ങള്‍ പരിഗണിച്ചാണ്‌ എബി.ജെ.ജോസിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌. കേന്ദ്രയുവജനകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ്‌ സീ ന്യൂസ്‌ `ഹം ഭാരത്‌ കേ ലോക്‌ ; കര്‍ത്തവ്യ നിബായേന്‍, രാഷ്‌ട്ര ബനായേന്‍'(Zee News Hum Bharat Ke Log; Kartavye Nibhayein, Rashtra Banayein)എന്ന പേരിലുള്ള ദേശീയോദ്‌ഗ്രഥന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യയിലെ സംഘടനകളും വ്യക്തികളുമായി 23 പേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Friday, 7 September 2012

ഡോ. കലാമിനെ കണ്ട ആവേശത്തില്‍ മൂവര്‍ സംഘം

ലിയയ്‌ക്കും ദിയയ്‌ക്കും ഇവാനയ്‌ക്കും ഇത്‌ ധന്യ മുഹൂര്‍ത്തം. ഇന്ത്യന്‍ യുവതയുടെ ആരാധ്യപുരുഷന്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍കലാമിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്‌ത ത്രില്ലിലാണ്‌ മൂവരും. നാട്ടകം ഗസ്റ്റുഹൗസില്‍ വച്ചാണ്‌ ഇവര്‍ക്ക്‌ മുന്‍ രാഷ്‌ട്രപതിയെ കാണുവാന്‍ അവസരം ലഭിച്ചത്‌. ഡോ. കലാം വന്നിറങ്ങിയപ്പോള്‍ കുട്ടികളെ കാണുകയും അവര്‍ക്കരികിലേയ്‌ക്ക്‌ എത്തുകയും ചെയ്‌തു. തുടര്‍ന്നു അവര്‍ക്കൊപ്പം ഫോട്ടോയ്‌ക്കു പോസു ചെയ്‌തു.

Newspaper September - November 2012

St. Thomas College Pala 62nd Foundation Day Celebrations